ഫഹദിന്റെ ആവേശം ഫസ്റ്റ് ലുക്ക്‌

At Malayalam
1 Min Read

രോമാഞ്ചം എന്ന് സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ഫഹദ് ഫാസിൽ നായകനായി ജിതു മാധവൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ആവേശം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.

മൻസൂർ അലിഖാൻ, ആശിഷ് വിദ്യാർത്ഥി,സജിൻ ഗോപു,പ്രണവ് രാജ്, മിഥുൻ ജെ എസ്,റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ,പൂജ മോഹൻരാജ്,നീരജ് രാജേന്ദ്രൻ,തങ്കം മോഹൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

അൻവർ റഷീദ് എന്റർടെയ്ൻമെന്റ്,ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറിൽ അൻവർ റഷീദ്, നസ്രിയ നസിം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സമീർ താഹിർ നിർവഹിക്കുന്നു.

വിനായക് ശശികുമാർ എഴുതിയ വരികൾക്ക് സുഷിൻ ശ്യാം സംഗീതം നൽകും .2024 ഏപ്രിൽ 11ന് ചിത്രം പ്രദർശനത്തിനെത്തും.

- Advertisement -
Share This Article
Leave a comment