സൂപ്പർ ഹിറ്റായ അച്ചുവിന്റെ അമ്മയ്ക്കുശേഷം മീര ജാസ്മിനും ഉർവശിയും വീണ്ടും ഒരുമിക്കുകയാണ്. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇവർ കേന്ദ്ര കഥാപാത്രങ്ങളാകും. ശാന്തികൃഷ്ണയാണ് മറ്റൊരു പ്രധാന താരം. ക്വീൻ സിനിമയിലൂടെ അഭിനയരംഗത്തു അരങ്ങേറ്റം കുറിച്ച അശ്വിൻ ജോസ്, മണിയൻപിള്ള രാജു, സുമേഷ് ചന്ദ്രൻ, നിഷ സാരംഗ്, കുളപ്പുള്ളി ലീല തുടങ്ങിയവരും ചിത്രത്തിൽ ഉണ്ട്.
ഡിസംബർ 19ന് കൊച്ചിയിൽ സിനിമ ചിത്രീകരണം ആരംഭിക്കും. 2 ക്രിയേറ്റീവ് മൈൻഡിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താൻ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ സിനിമയിലൂടെ രണ്ടാം വരവു നടത്തിയ മീര ജാസ്‌മിനും മലയാളത്തിന്റെ മഹാനടി ഉർവശിയും ഒന്നിക്കുന്നു എന്നറിഞ്ഞതോടെ ആകാംഷയിലാണ് സിനിമ പ്രേമികളും.