കെഎസ്ആര്‍ടിസിയുടെ ചുരുക്ക പേരിനെ ചൊല്ലിയുള്ള കേരളത്തിന്റെയും കര്‍ണാടകയുടെയും വര്‍ഷങ്ങളായി തുടരുന്ന നിയമപേരാട്ടത്തിന് ഒടുവിൽ വിധി പറഞ്ഞ് മദ്രാസ് ഹൈക്കോടതി. കെഎസ്ആര്‍ടിസി എന്ന പേര് കര്‍ണാടകം ഉപയോഗിക്കുന്നതിനെതിരെ കേരളം നല്‍കിയ ഹര്‍ജി കോടതി തള്ളി. പതിറ്റാണ്ടുകളായി, കർണാടക, കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ (എസ്ആർടിസി) കെഎസ്ആർടിസി എന്ന ചുരുക്കപ്പേരാണ് ഉപയോഗിക്കുന്നത്. പേര് ഉപയോഗിക്കാനുള്ള അവകാശം കേരളത്തിന് മാത്രം നൽകിയ ട്രേഡ് മാർക്ക് രജിസ്റ്ററി ഉത്തരവ് കോടതി റദ്ദാക്കി. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന് KSRTC എന്ന ചുരുക്കെഴുത്ത് ഉപയോഗിക്കുന്നതിന് നിയമപരമായ വിലക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി അറിയിച്ചു.
കെഎസ്ആർടിസിയുടെ ചുരുക്കെഴുത്തിനുള്ള പ്രത്യേക അവകാശങ്ങൾക്കായുള്ള കേരള എസ്ആർടിസിയുടെ അവകാശവാദവും കോടതി തള്ളിക്കളഞ്ഞു. ട്രേഡ് മാര്‍ക്ക് റജിസ്ട്രി തങ്ങള്‍ക്കു മാത്രമാണ് കെഎസ്ആര്‍ടിസി എന്ന് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നതെന്നും മറ്റാര്‍ക്കും ആ പേര് ഉപയോഗിക്കാനാവില്ലെന്നും കേരളം അവകാശവാദം ഉന്നയിച്ചതോടെയാണ് നിയമപോരാട്ടം ആരംഭിച്ചത്. 1973ലാണ് കർണാടകം കെഎസ്ആര്‍ടിസിയെന്ന ചുരുക്കെഴുത്ത് ഉപയോഗിച്ച് തുടങ്ങിയത്.
ചെന്നൈയിലെ ഇന്റലക്ച്വൽ പ്രോപ്പർട്ടി അപ്പലേറ്റ് ബോർഡിന് (IPAB) മുമ്പാകെ കർണാടക എസ്ആർടിസിയുടെ ട്രേഡ്മാർക്ക് രജിസ്ട്രേഷനെ കേരള എസ്ആർടിസി എതിർത്തതോടെ നിയമ തർക്കം രൂക്ഷമായി. കേന്ദ്ര ഗവൺമെന്റ് IPAB നിർത്തലാക്കിയതിനെ തുടർന്ന് കേസ് മദ്രാസ് ഹൈക്കോടതിയിലേക്ക് മാറ്റി. 42 വർഷമായി കർണാടക എസ്ആർടിസിയുടെ ട്രേഡ്മാർക്കിന്റെ ഉപയോഗത്തെക്കുറിച്ച് കേരള എസ്ആർടിസിക്ക് അറിയാമെന്നും അതിനാൽ പിന്നീടുള്ള രജിസ്ട്രേഷൻ അസാധുവാണെന്നും കർണാടക എസ്ആർടിസി വാദിച്ചു