കൊല്ലം തെക്കുംഭാഗം തേവലക്കരയിൽ 80 വയസ്സുകാരിയെ ക്രൂരമായി മർദിച്ച മരുമകൾ പൊലീസ് കസ്റ്റഡിയിൽ. ഏലിയാമ്മ വർഗീസിനെയാണ് മകന്റെ ഭാര്യ മഞ്ജു മോൾ തോമസ് മർദ്ദിച്ചത്. ഹയർസെക്കണ്ടറി സകൂൾ അധ്യാപികയാണ് മഞ്ജു മോൾ. കസേരയിൽ ഇരിക്കുന്ന വൃദ്ധയെ മരുമകൾ തള്ളി താഴെയിടുന്നതും മർദിക്കുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വൻപ്രതിഷേധത്തിനെ തുടർന്ന് സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, മഞ്ജുവിനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഒരു വർഷം മുൻപുള്ള ദൃശ്യങ്ങളാണിതെന്ന് പോലീസ് അറിയിച്ചു.
വധശ്രമം ഉൾപ്പടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് മഞ്ജുവിനെ അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. മകനില്ലാത്ത സമയത്താണ് വൃദ്ധയെ മഞ്ജു ഉപദ്രവിച്ചിരുന്നത്. മകന്റെ സുഹൃത്താണ് ദൃശ്യങ്ങൾ പകർത്തിയതും സമൂഹമാധ്യമത്തിൽ പങ്കുവെച്ചതും. ഇന്നലെയും മഞ്ജു അമ്മയെ ആക്രമിച്ചിരുന്നു.