ലക്ഷദ്വീപിൽ കേരള സിലബസ് ‘ഔട്ട്’; സ്കൂളുകളിൽ ഇനി ഇംഗ്ലീഷ് മീഡിയം മാത്രം

At Malayalam
1 Min Read

ലക്ഷദ്വീപ്പിൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്കൂളുകളും മലയാളം മീഡിയത്തിൽ നിന്ന് സിബിഎസ്ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറുന്നു. ഡിസംബർ 12ന്, ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടർ ഇത് സംബന്ധിച്ച് ഉത്തരവിറക്കി. വിദ്യാഭ്യാസം നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായാണ് മലയാളം മീഡിയം ഒഴിവാക്കുന്നതെന്നാണ് വിശദീകരണം. എല്ലാ മലയാളം മീഡിയം ക്ലാസുകൾ സി.ബി.എസ്.ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറും. 2 മുതൽ 8 വരെ ക്ലാസുകളാണ് ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറുന്നത്.

അടുത്ത വർഷം മുതൽ ഒന്നാം ക്ലാസ് പ്രവേശനം സി.ബി.എസ്.ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാത്രമായിരിക്കും. നിലവില്‍ 9,10 ക്ലാസുകളില്‍ പഠിച്ചുക്കുന്നവര്‍ക്ക് മുൻ സിലബസില്‍ പരീക്ഷ എഴുതാം. മലയാളം ഐച്ഛിക വിഷയമായി പഠിക്കാം. കേരള സിലബസ് മാറുന്നതോടെ അറബി പഠനവും നിർത്തലാക്കും.

Share This Article
Leave a comment