വീട്ടിലിരുന്നും ആധാർ പുതുക്കാം; സൗജന്യ അപ്ഡേഷനായുള്ള സമയപരിധി നീട്ടി

At Malayalam
1 Min Read

ആധാർ കാർഡ് സൗജന്യമായി പുതുക്കുന്നതിനുള്ള സമയപരിധി മൂന്ന് മാസത്തേക്ക് നീട്ടി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). കാർഡിലെ തിരിച്ചറിയൽ വിവരങ്ങൾ, വിലാസം തുടങ്ങിയവ സൗജന്യമായി പുതുക്കാനുള്ള അവസാന തിയതി നാളെയായിരുന്നു. എന്നാൽ, 2024 മാർച്ച് 14 വരെ ഈ സേവനം ലഭ്യമാകും. സമയപരിധി അവസാനിക്കാനിരിക്കെ അക്ഷയകേന്ദ്രങ്ങളിൽ ഉൾപ്പെടെ വൻ തിരക്ക് അനുഭവപ്പെട്ടിരുന്നു.

myAadhaar പോർട്ടലിലൂടെ ആധാർ പുതുക്കാം. പേര്, ജനന തിയ്യതി, വിലാസം തുടങ്ങിയ വിവരങ്ങൾ ഓൺലൈൻ ആയി തിരുത്താൻ കഴിയും. ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങൾ പുതുക്കാനായി ആധാർ കേന്ദ്രങ്ങളിൽ പോകേണ്ടി വരും. 10 വർഷത്തിൽ ഒരിക്കലെങ്കിലും ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം എന്നാണ് യുണീക്ക് ഐഡൻറിഫിക്കേഷൻ അതോറിറ്റിയുടെ നിർദേശം.

നിങ്ങൾക്ക് സ്വന്തമായി ഈ വിവരങ്ങൾ പുതുക്കാം. ഇതിനായി, https://myaadhaar.uidai.gov.in/ എന്ന പോർട്ടലിൽ ലോഗിൻ ചെയ്ത ശേഷം, ‘ഡോക്യുമെന്റ് അപ്ഡേറ്റ്’ ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ഇതിൽ നിങ്ങളുടെ നിലവിലുള്ള വിവരങ്ങൾ അറിയാൻ സാധിക്കും. അവ പരിശോധിച്ച് അടുത്ത ഹൈപ്പർ ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് ഡോക്യുമെന്റുകളുടെ തെളിവ് എന്നിവ തെരഞ്ഞെടുത്ത്, സ്‌കാൻ ചെയ്‌ത ഡോക്യുമെന്റ് പകർപ്പുകൾ അപ്‌ലോഡ് ചെയ്യുക.

Share This Article
Leave a comment