കേരളം സെമി കാണാതെ പുറത്ത്

At Malayalam
1 Min Read

വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ രാജസ്ഥാനെതിരെ കേരളത്തിന് 200 റണ്‍സിന്‍റെ നാണംകെട്ട തോല്‍വി. രാജസ്ഥാന്‍ ഉയര്‍ത്തിയ 268 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ കേരളത്തിന് 21 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഇല്ലാതെയാണ് കേരളം ഇറങ്ങിയത്. പരിക്കേറ്റ് മടങ്ങിയ വിഷ്ണു വിനോദ് പിന്നീട് ബാറ്റ് ചെയ്യാനിറങ്ങിയില്ല. 28 റണ്‍സെടുത്ത സച്ചിന്‍ ബേബിയാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍. സച്ചിന് പുറമെ 11 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ മാത്രമേ കേരള നിരയില്‍ രണ്ടക്കം കടന്നുള്ളു. സ്കോര്‍ രാജസ്ഥാന്‍ 50 ഓവറില്‍ 267-8, കേരളം 21 ഓവറില്‍ 67-9.

ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം യാത്ര തിരിക്കാനായി പോയതിനാല്‍ രോഹന്‍ കുന്നുമ്മലാണ് ഇന്ന് കേരളത്തെ നയിച്ചത്.

- Advertisement -
Share This Article
Leave a comment