28-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ ആദ്യ മിഡ്നൈറ്റ് സ്ക്രീനിങ് ഇന്ന് നടക്കും. വില്യം ഫ്രീഡ്കിന്റെ ഹൊറർ ചിത്രം ‘എക്സോർസിസ്റ്റ്’ ആണ് നിശാഗന്ധിയിൽ രാത്രി 12ന് പ്രദർശിപ്പിക്കുക. ഏകദേശം അര നൂറ്റാണ്ട് മുൻപ് ഇറങ്ങിയ ‘ദി എക്സോർസിസ്റ്റ്’ ഇന്നും ഹൊറർ വിഭാഗത്തിന്റെ മികച്ച ഉദാഹരണമായി സിനിമാലോകത്ത് നിറഞ്ഞു നിൽപ്പുണ്ട്. സാത്താൻ സ്ലേവ്സും, ദി മീഡിയവുമൊക്കെ കഴിഞ്ഞ കാലങ്ങളിൽ ഭയം വിതറിയ അതേ നിശാഗന്ധി ഓപ്പൺ തീയറ്ററിൽ ബാധ ഒഴിപ്പിക്കാൻ ഇന്ന് ‘എക്സോർസിസ്റ്റ്’ ഇറങ്ങും.
Recent Updates