ബാന്ദ്ര ഒടിടി റിലീസിന്, എവിടെ കാണാം?

At Malayalam
1 Min Read

ദിലീപ് നായകനായ ചിത്രം ബാന്ദ്ര ഒടിടി റിലീസിന് ഒരുങ്ങുന്നു. തീയറ്ററിൽ ബാന്ദ്രയ്ക്ക് വല്യ വിജയം നേടാൻ കഴിഞ്ഞിരുന്നില്ല, എന്നാൽ ഒടിടിയിൽ നല്ല അഭിപ്രായങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. ബാന്ദ്ര ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാർ വഴി ആയിരിക്കും പ്രേക്ഷകരിലേക്ക് എത്തുക.

തെന്നിന്ത്യൻ നടി തമന്നയായിരിന്നു ചിത്രത്തിൽ ദിലീപിന്റെ നായിക. വൻ വിജയമായ രാമലീലയ്ക്ക് ശേഷം ദിലീപിനെ വച്ച് അരുൺ ഗോപി സംവിധാനം ചെയ്ത ചിത്രം എന്ന പ്രത്യേകതയും ബാന്ദ്രയ്ക്ക് ഉണ്ട്.

- Advertisement -

കെ ബി ഗണേഷ് കുമാർ, കലാഭാവൻ ഷാജോണ്, ഡിനോ, ആര്‍ ശരത്‍കുമാര്‍, ലെന, ഉബൈദുള്ള, ആര്യൻ സന്തോഷ്, ബിന്ദു സജീവ്, ഗൗതം, മംമ്‍ത, ശരത് സഭ, സിദ്ധിഖ് തുടങ്ങിയവരും ചിത്രത്തിൽ ഉണ്ട്.

ബാന്ദ്ര ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലായിരിക്കും ഒടിടിയില്‍ പ്രദര്‍ശിക്കുക എങ്കിലും എപ്പോഴായിരിക്കും റിലീസ് എന്നത് പുറത്തുവിട്ടിട്ടില്ല.

Share This Article
Leave a comment