സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം.വടകരയിൽ തെരുവുനായ ആക്രമണത്തിൽ നാലുപേർക്ക് പരുക്കേറ്റു. പ്രകോപനമൊന്നുമില്ലാതെയാണ് നാലുപേർക്ക് കടിയേറ്റത്. നടന്നുപോകുന്നതിനിടെ നായ ആക്രമിക്കുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ഒരേ നായ തന്നെയാണ് എല്ലാവരെയും കടിച്ചത്. ഒരു സ്ത്രീക്കും മൂന്നു പുരുഷൻമാർക്കുമാണ് കടിയേറ്റത്. നായയ്ക്ക് പേവിഷബാധ ഉള്ളതാണോയെന്ന് സംശയമുയർന്നിട്ടുണ്ട്. മാർക്കറ്റിൽ ഉണ്ടായിരുന്ന അതുൽ, ഷരീഫ് എന്നിവർക്കാണ് ആദ്യം കടിയേറ്റത്. പഴയ ബസ് സ്റ്റാൻഡിൽ ഉണ്ടായിരുന്ന തമിഴ്നാട് സ്വദേശിക്കും, സരോജിനി എന്ന സ്ത്രീയെയുമാണ് നായ ആക്രമിച്ചത്.