ഗോകുലം മെഡിക്കൽ കോളജിലെ ഹോസ്റ്റലിന് മുകളിൽ നിന്നും വീണ് പരിക്കേറ്റ വിദ്യാർത്ഥിനി മരിച്ചു. എറണാകുളം ഉദയംപേരൂര്‍ സ്വദേശിയും മൂന്നാംവര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥിനി അതിഥി ബെന്നി (22) യാണ് മരിച്ചത്.കഴിഞ്ഞ ശനിയാഴ്ചയാണ് വിദ്യാര്‍ഥിനി കെട്ടിടത്തില്‍നിന്ന് ചാടിയത്. ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഗുരുതര പരിക്കിനെത്തുടര്‍ന്ന് ഗോകുലം മെഡിക്കല്‍ കോളിജില്‍ ചികിത്സയില്‍ തുടരുകയായിരുന്നു.അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. സംഭവത്തിലെ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തുമെന്നും വെഞ്ഞാറമ്മൂട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനൂപ് കൃഷ്ണ അറിയിച്ചു.
Recent Updates