കശ്മീരിലെ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. പാലക്കാട് ചിറ്റൂര്‍ നെടുങ്ങോട് സ്വദേശി മാധവന്റെ മകന്‍ മനോജ് (25) ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവര്‍ അഞ്ചായി. കശ്മീരിലെ സോജില പാസില്‍ കാര്‍ കൊക്കയിലേക്ക് വീണാണ് അപകടമുണ്ടായത്.
അപകടത്തില്‍ മരിച്ച നാല് പേരുടെ സംസ്‌കാരം വെള്ളിയാഴ്ച ചിറ്റൂര്‍ മന്തക്കാട് പൊതുശ്മശാനത്തില്‍ നടത്തിയിരുന്നു. പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ അനില്‍, സുധീഷ്, രാഹുല്‍, വിഘ്‌നേഷ് എന്നിവരുടെ മൃതദേഹമാണ് കഴിഞ്ഞദിവസം സംസ്കരിച്ചത്.ചൊവ്വാഴ്ച ഉച്ചയ്ക്ക് ശ്രീനഗർ-ലേ ഹൈവേയിലെ സോജില ചുരത്തിൽ വച്ചായിരുന്നു അപകമുണ്ടായത്. 13 അംഗസംഘം സഞ്ചരിച്ച രണ്ട് കാറുകളിലൊന്ന് റോഡിൽനിന്ന് തെന്നി കൊക്കയിലേക്ക് വീഴുകയായിരുന്നു. ഡ്രൈവറടക്കം എട്ട് പേർ കയറിയ കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ മറ്റുള്ളവർ ശ്രീനഗറിൽ ചികിത്സയിൽ തുടരുകയാണ്.