ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ടുതന്നെ അവരുടെ വാട്‌സ്ആപ്പ് ആവശ്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കാന്‍ പുതിയ സെര്‍ച്ച് ബാര്‍ ഫീച്ചര്‍ വരുന്നതായി റിപ്പോര്‍ട്ട്. ആളുകളെ അവരുടെ യൂസര്‍നെയിം ഉപയോഗിച്ച് സെര്‍ച്ച് ചെയ്യാനും കണ്ടെത്താനുമുളള ഓപ്ഷന്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ് തയാറെടുക്കുന്നതായിട്ടാണ് വിവരം.
പുതിയ ഫീച്ചര്‍ എത്തുന്നതോടെ പേരോ യൂസര്‍നെയിമോ ഫോണ്‍ നമ്പറോ ഉപയോഗിച്ച് ആളുകളെ തിരയാന്‍ സാധിക്കും എന്നതിന്റെ സ്‌ക്രീന്‍ഷോട്ടും തയ്യാറാക്കിയിട്ടുണ്ട്. ഉടന്‍ വരാനിരിക്കുന്ന ഈ ഫീച്ചര്‍ ഒരു യൂസര്‍ നെയിം സൃഷ്ടിക്കാന്‍ ഉപഭോക്താക്കളെ അനുവദിക്കുമെന്ന് പറയപ്പെടുന്നു. തങ്ങളുടെ ഫോണ്‍ നമ്പര്‍ വെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് യൂസര്‍ നെയിം സൃഷ്ടിക്കാം. ഈ യൂസര്‍ നെയിം ഉപയോഗിച്ച് മറ്റുള്ളവര്‍ക്ക് അയാളുമായി ബന്ധപ്പെടാന്‍ സാധിക്കും. ഇവിടെ ഒരാളെ വാട്‌സ്ആപ്പില്‍ ബന്ധപ്പെടാന്‍ അയാളുടെ ഫോണ്‍ നമ്പര്‍ ആവശ്യമായി വരുന്നില്ല. സ്വകാര്യത ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ ഫീച്ചര്‍ ഏറെ ഉപകാരപ്പടും. നമ്പര്‍ ദുരുപയോഗം ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങള്‍ ഇവിടെ ആവശ്യവുമില്ല. അതായത് ആളുകള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ മാത്രം യൂസര്‍നെയിം ക്രിയേറ്റ് ചെയ്താല്‍മതി. അല്ലെങ്കില്‍ നിലവിലെ രീതിയില്‍ ഫോണ്‍ നമ്പര്‍ തന്നെ ഉ?പയോഗിച്ചു മുന്നോട്ടു പോകാം. തീരുമാനം എടുക്കാനുള്ള അവകാശം ഉപഭോക്താവിന് വിട്ടുനല്‍കിയിരിക്കുന്നു. യൂസര്‍നെയിമിനു മേല്‍ ഉപഭോക്താവിന് പൂര്‍ണ നിയന്ത്രണം ഉണ്ടാകും. ഉപയോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും തങ്ങളുടെ യൂസര്‍നെയിം സൃഷ്ടിക്കാനോ നീക്കം ചെയ്യാനോ മാറ്റംവരുത്താനോ ഉള്ള ഓപ്ഷനും ഉണ്ടാകുമെന്നും ഇത് ഈ ഫീച്ചറിന് മേല്‍ ഉപഭോക്താവിന് പൂര്‍ണ്ണ നിയന്ത്രണം നല്‍കും. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ മുന്‍ഗണനകള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസൃതമായി സ്വകാര്യ സെറ്റിങ്‌സ് ക്രമീകരിക്കാനും കഴിയും.
സെര്‍ച്ച് ബാറില്‍ യൂസര്‍നെയിം സെര്‍ച്ച് ചെയ്യാനുള്ള ഫീച്ചര്‍ ഇപ്പോഴും വികസന ഘട്ടത്തിലാണ്. വാട്‌സ്ആപ്പിന്റെ ഭാവി അപ്‌ഡേറ്റില്‍ ഈ ഫീച്ചര്‍ അവതരിപ്പിക്കപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. ആന്‍ഡ്രോയിഡിലും ഐ ഒ എസിലും ഈ ഫീച്ചര്‍ ലഭ്യമാകുമോ എന്നത് നിലവില്‍ വ്യക്തമല്ല. എന്തായാലും വരാന്‍ പോകുന്ന വാട്‌സ്ആപ്പ് ഫീച്ചറുകളില്‍ ഏറ്റവുമധികം പേര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഈ യൂസര്‍നെയിം ഫീച്ചറിനുവേണ്ടിയാകും എന്നതില്‍ സംശയമില്ല
ഉപയോക്താക്കള്‍ക്കായി തുടര്‍ച്ചയായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാറുള്ള വാട്‌സ്ആപ്പ് അടുത്തിടെ സീക്രട്ട് കോഡ് ഫീച്ചര്‍ പുറത്തിറക്കിയിരുന്നു. ഇത് ആളുകളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതേയുള്ളൂ. ലോക്ക് ചെയ്ത് വച്ചിരിക്കുന്ന പഴ്‌സണല്‍ ചാറ്റുകള്‍ സീക്രട്ട് കോഡ് ഉപയോഗിച്ച് ?കുറച്ചുകൂടി ശക്തമായും സുരക്ഷിതമായും മറച്ച് വയ്ക്കാന്‍ സാധിക്കും. രഹസ്യ ചാറ്റുകള്‍ ആക്സസ് ചെയ്യുന്നതിനുള്ള ഒരു പാസ്വേഡായി സീക്രട്ട് കോഡ് പ്രവര്‍ത്തിക്കും.
ലോക്ക് ചെയ്തിരിക്കുന്ന ചാറ്റുകള്‍ക്കായി ഒരു രഹസ്യ കോഡ് സൃഷ്ടിക്കാന്‍ സീക്രട്ട് കോഡ് ഫീച്ചര്‍ ഉപഭോക്താക്കളെ അനുവദിക്കുന്നു. പിന്നീട് വാട്‌സ്ആപ്പിന്റെ സെര്‍ച്ച് ബാറില്‍ ഈ രഹസ്യ കോഡ് കൃത്യമായി നല്‍കിയാല്‍ മാത്രമേ ലോക്ക് ചെയ്തിരിക്കുന്ന ചാറ്റുകള്‍ കാണാന്‍ സാധിക്കൂ. ലിങ്ക് ചെയ്തിരിക്കുന്ന മറ്റ് ഡി?വൈസുകളിലെ ചാറ്റുകളും ഇതുവഴി ലോക്ക് ചെയ്യാന്‍ കഴിയും.
ചാറ്റ് സ്‌ക്രീന്‍ താഴേക്ക് വലിച്ചാല്‍ ലോക്ക്ഡ് ചാറ്റ്‌സ് കാണാം. അവിടെനിന്ന് സീക്രട്ട് കോഡ് നല്‍കി ഒളിപ്പിക്കേണ്ട ചാറ്റ് ഓപ്പ?ണ്‍ ചെയ്യുക. തുടര്‍ന്ന് ത്രീ-ഡോട്ട് മെനുവില്‍ ക്ലിക്ക് ചെയ്യുക. ചാറ്റ് ലോക്ക് സെറ്റിങ്‌സ് ടാബിന് കീഴില്‍, ‘Hide locked chats’ ഓപ്ഷന്‍ ഓണാക്കുക. തുടര്‍ന്ന് സീക്രട്ട് കോഡ് സൃഷ്ടിക്കുക. ഓര്‍ക്കാന്‍ എളുപ്പമുള്ള എന്തെങ്കിലും നമ്പരോ ചിഹ്നങ്ങളോ വേണം നല്‍കാന്‍, കാരണം നമ്പര്‍ റീസെറ്റ് ചെയ്യേണ്ടിവന്നാല്‍ ലോക്ക് ചാറ്റുകള്‍ നഷ്ടമാകും. ഇങ്ങനെ നമ്പര്‍ നല്‍കുന്നതോടെ ലോക്ക് ചെയ്ത ചാറ്റുകള്‍ പ്രധാന ചാറ്റ് വിന്‍ഡോയില്‍നിന്ന് അപ്രത്യക്ഷമാകും. തുടര്‍ന്ന് ഈ ലോക്ക് ചെയ്ത ചാറ്റുകള്‍ കാണണമെങ്കില്‍ സെര്‍ച്ച് ബാറില്‍ സീക്രട്ട് കോഡ് നല്‍കേണ്ടതുണ്ട്. ഇനി എന്തായാലും വാട്‌സ് ആപ് പൊളിക്കും എന്നാണ് വിലയിരുത്തല്‍
വാട്സ് ആപ്പ് ഇനി പൊളിക്കും
Leave a comment
Leave a comment