ജീവിത സാഹചര്യം മൂലം സ്‌കൂള്‍ പഠനം മുടക്കിയ നടന്‍ ഇന്ദ്രന്‍സിന്‍റെ പത്താം ക്ലാസ് തുല്യതാ പഠനത്തിനും കുരുക്ക്. എഴാം ക്ലാസ് ജയിച്ചാലേ പത്താം ക്ലാസ് തുല്യതാ പരീക്ഷ എഴുതാനാവൂ എന്ന സാക്ഷരതാ മിഷന്‍റെ ചട്ടമാണ് ഇപ്പോഴത്തെ പ്രശ്‌നം. അതിനാല്‍ ഇന്ദ്രന്‍സ് ആദ്യം ഏഴിലെ പരീക്ഷ ജയിക്കേണ്ടിവരും. അതിനു ശേഷമെ പത്തില്‍ പഠിക്കാനാവൂ.
നാലാം ക്ലാസുവരെയേ പഠിച്ചിട്ടുള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞിരുന്നുവെങ്കിലും ഏഴുവരെ പോയിട്ടുണ്ടെന്നാണ് കിട്ടിയ വിവരമെന്ന് ഇന്ദ്രന്‍സിന്‍റെ സഹപാഠികളെ സാക്ഷ്യപ്പെടുത്തി സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ പ്രൊഫ. എജി ഒലീന പറയുന്നു. എന്നാല്‍, ഏഴ് ജയിച്ചതിന്‍റെ രേഖയില്ലാത്തതാണ് പഠനത്തിന് തടസമായത്.ക്ലാസിൽ ഇരിക്കാതെ പ്രേരകിന്റെ സഹായത്തോടെ ഇന്ദ്രൻസിന് പഠിക്കാനാകുമെന്ന്ന്നും കൂടാതെ സിനിമ ഷൂട്ടിങ്ങിനു പോകുമ്പോഴും അദ്ദേഹത്തിന് സാക്ഷരതാ മിഷന്റെ യൂട്യൂബ് ഓൺലൈൻ ചാനലിലൂടെ പഠിക്കാനാകുമെന്നും ഷൂട്ടിങ് തിരക്കുള്ളതിനാൽ എല്ലാ ഞായറാഴ്ചയും മെഡിക്കൽ കോളജ് ഗവ. സ്‌കൂളിലെ സെന്ററിൽ എത്താനാവില്ല. പഠനത്തിന് സ്‌പെഷ്യൽ ക്ലാസ് ഏർപ്പെടുത്തുന്നതടക്കം പരിഗണനയിലാണെന്നും പ്രൊഫ. എ.ജി. ഒലീന പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുന്‍പ് നവകേരളസദസിന്റെ ചടങ്ങിൽ പങ്കെടുക്കവേയാണ് തുടർപഠനത്തിന് ഇന്ദ്രൻസ് താത്പര്യം അറിയിച്ചതും പത്താംക്ലാസിലേക്കുള്ള അപേക്ഷ കൈമാറിയതും.