സൗത്ത് തുമ്പയിൽ തിമിംഗില സ്രാവ് കരയ്ക്കടിഞ്ഞു. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇനത്തിൽപ്പെട്ട തിമിംഗില സ്രാവാണ് വലയിൽ കുടുങ്ങി, ചത്ത് കരയ്ക്കടിഞ്ഞത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.മത്സ്യത്തൊഴിലാളികളുടെ വലയിൽ കുരുങ്ങിയ സ്രാവ് ചത്ത് കരക്കടിയുയായിരുന്നു. ശ്രദ്ധയിൽപ്പെട്ട മത്സ്യത്തൊഴിലാഴികൾ കടലിലേക്ക് തള്ളിവിടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് വനംവകുപ്പിനെ വിവരമറിയിച്ചതോടെ പാലോട് നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും വിഴിഞ്ഞം കോസ്റ്റൽ പൊലീസും സ്ഥലത്തെത്തി. പോസ്റ്റുമാർട്ടത്തിന് ശേഷം കുഴിച്ചുമൂടുമെന്ന് അധികൃതർ വ്യക്തമാക്കി.
Recent Updates