‘മിഷോങ്’ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിലും കേരളത്തിലും ആന്ധ്രയിയും അതീവ ജാഗ്രതാ മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതേ തുടര്‍ന്ന് വടക്കൻ തമിഴ്‌നാട്ടിലെയും തെക്കൻ ആന്ധ്രയിലെയും കേരളത്തിലെയും തീരദേശ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ട്രെയിനുകൾ റദ്ദാക്കി
ഡിസംബർ 3 മുതൽ 6 വരെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള ദീർഘദൂര ട്രെയിനുകൾ ഉൾപ്പെടെ തമിഴ്‌നാട്ടിൽ 144 ട്രെയിനുകൾ ദക്ഷിണ റെയിൽവേ റദ്ദാക്കി. നിസാമുദ്ദീൻ ചെന്നൈ തുരന്തോ എക്സ്പ്രസ്, കൊച്ചുവേളി – ഗോരഖ്പൂർ രപ്തിസാഗർ എക്സ്പ്രസ്, ഗയ ചെന്നൈ എക്സ്പ്രസ്, ബറൗണി – കോയമ്പത്തൂർ സ്പെഷ്യൽ ട്രെയിൻ, വിജയവാഡ ജനശതാബ്ദി, തിരുവനന്തപുരം സെക്കന്തരാബാദ് ശബരി എക്സ്പ്രസ്, പട്ന-എറണാകുളം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, ബെംഗളൂരു-ഹൗറ വീക്ക്ലി സൂപ്പർ ഫാസ്ട്രം എക്സ്പ്രസ് ന്യൂഡൽഹി-കേരള എക്സ്പ്രസ് എന്നിവയടക്കമുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്.