വംശനാശം സംഭവിച്ചെന്ന് ശാസ്ത്രജ്ഞർ കരുതിയിരുന്ന ‘ഡേ വിൻ്റൺസ് ഗോൾഡൻ മോളിനെ’ ദക്ഷിണാഫ്രിക്കയിലെ പോർട്ട് നോലോത്തിലെ കടൽത്തീരത്തുനിന്ന് കണ്ടെത്തി. 90 വർഷങ്ങൾക്കു ശേഷമാണ് ഇവയെ ഗവേഷകർ വീണ്ടും കണ്ടെത്തിയത്. പ്രിട്ടോറിയ സർവകലാശാലയിലെ ഗവേഷകരുടെ നേതൃത്വത്തിൽ 2021 മുതലാണ് തിരച്ചിൽ തുടങ്ങിയത്. മണലിനടിയിൽ ജീവിക്കുന്ന ഈ സസ്തനികൾക്ക് കണ്ണില്ല. എന്നാൽ, മുകളിലുള്ള ചെറിയ പ്രകമ്പനം പോലും തിരിച്ചറിയാനാവും. എൻഡാൻജർഡ് വൈൽഡ്ലൈഫ് ട്രസ്റ്റ് എന്ന സംഘടനയും പ്രിട്ടോറിയ സർവകലാശാലയിൽ ഒരു കൂട്ടം ഗവേഷകരും ചേർന്നാണ് കാണാതായ മോളെ കണ്ടെത്തിയത്.