ഖത്തറിൽ വടക്കു-പടിഞ്ഞാറൻ കാറ്റ് വർധിക്കുകയും താപനില ഗണ്യമായി കുറയുകയും ചെയ്യുമെന്ന് കാലാവസ്ഥാ റിപ്പോർട്ട്. ഈ വാരാന്ത്യം വരെ കാറ്റ് തുടരും. താപനില ഗണ്യമായി കുറയുന്നതിനാൽ തണുപ്പു വലിയ തോതിൽ വർധിക്കുകയും ചെയ്യും. പ്രത്യേകിച്ചു തെക്കൻ പ്രദേശങ്ങളിൽ തണുപ്പ് കഠിനമാകുമെന്നും റിപ്പോർട്ടുണ്ട്.കടൽ പ്രക്ഷുബ്ധമാകുമെന്നതിനാൽ ഈ ആഴ്ച അവസാനം വരെ കടലിൽ പോകുന്നവർക്കുള്ള മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കടൽ തിരമാല അഞ്ചു മുതൽ ഒമ്പത് അടി വരെയും ചില സമയങ്ങളിൽ 12 അടി ഉയരത്തിലെത്തുമെന്നും അറിയിപ്പുണ്ട്.