ആശിർവാദ് സിനിമാസിന്റെ ജീത്തു ജോസഫ് – മോഹൻലാൽ ചിത്രം നേര് ന്റെ സെക്കന്റ് ലുക്ക് പോസ്റ്ററുമെത്തി. വക്കീൽ കുപ്പായത്തിലുള്ള മോഹൻലാലിന്റെ ലുക്കാണ് പോസ്റ്ററിലുള്ളത്.കോടതി മുറിയ്ക്കുള്ളിലാണ് ചിത്രത്തിന്റെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്.
ത്രില്ലിംഗായ ഒരു കോർട്ട് റൂം ചിത്രമാണിതെന്നാണ് അണിയറയിൽ നിന്നുള്ള വിവരം.പ്രിയാമണി നായികയായി എത്തുന്ന ചിത്രത്തിൽ സിദ്ദിഖ്, ജഗദിഷ് , ഗണേഷ്കുമാർ , നന്ദു, ദിനേശ് പ്രഭാകർ , അനശ്വരരാജൻ തുടങ്ങി വലിയ താരനിര തന്നെയുണ്ട്.നിർമാണ പ്രവർത്തനങ്ങൾ ഏകദേശം പൂർത്തിയായ ചിത്രം ഡിസംബർ 21 ന് പ്രദർശനത്തിനെത്തും.