ഇംഗ്ലണ്ട് എ ടീമിനെതിരായ ട്വന്‍റി 20 പരമ്പരക്കുള്ള ഇന്ത്യൻ വനിതാ ടീമിനെ നയിക്കാൻ മലയാളി താരം മിന്നുമണി. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഈ മാസം 29നാണ് ആരംഭിക്കുക. ഡിസംബര്‍ 1, 3 തിയതികളിലാണ് മറ്റു മത്സരങ്ങള്‍.
രാജ്യന്തര തലത്തില്‍ ഇന്ത്യയെ നയിക്കാന്‍ അവസരം ലഭിക്കുന്ന ആദ്യ മലയാളി വനിതാ ക്രിക്കറ്ററാണ് മിന്നുമണി.വയനാട് മാനന്തവാടി സ്വദേശിനിയായ മിന്നുമണി പതിനാറാം വയസിലാണ് കേരള ക്രിക്കറ്റ് ടീമിലെത്തുന്നത്. തുടർന്ന് 10 വർഷകാലത്തോളം കേരളത്തിനായി മികച്ച പ്രകടനം കാഴ്‌ചവച്ചു. ഓഫ് സ്പിന്നറായ മിന്നുമണി മികച്ച ഒരു ഓൾറൗണ്ടർ കൂടിയാണ്.
മിന്നുമണി ബംഗ്ലാദേശിനെതിരെ ടി20യിലാണ് അരങ്ങേറ്റം കുറിച്ചത്.ആദ്യ ടി20 അരങ്ങേറ്റ മത്സരത്തിൽ നാലാം പന്തില്‍ വിക്കറ്റ് നേടി വരവറിയിച്ച മിന്നു മൂന്ന് മത്സരങ്ങളിലായി 5 വിക്കറ്റ് നേടുകയായിരുന്നു.
ഇന്ത്യ എ ടീം:
മിന്നു മണി, കനിക അഹൂജ, ഉമ ചേത്രി, ശ്രേയങ്ക പാട്ടീല്‍, ഗൊങ്കടി തൃഷ, വൃന്ദ ദിനേശ്, ഗ്നാനന്ദ ദിവ്യ, അരുഷി ഗോയല്‍, ദിഷ കസട്, രാഷി കനോജിയ, മന്നത് കശ്യപ്, അനുഷ ബരേഡി, മോണിക്ക പട്ടേല്‍, കാഷ്‌വീ ഗൗതം, ജിന്‍ഡിമമി കലിത, പ്രകാശിത് നായ്ക്.