ബി.പി. പ്രശ്നക്കാരനായാൽ

At Malayalam
1 Min Read
Blood Pressure

ഉയർന്ന രക്തസമ്മർദം ഇക്കാലത്ത് സാർവത്രികമായി കാണുന്ന ഒരു ആരോ​ഗ്യപ്രശ്നമാണ്. കടുത്ത മാനസിക സമ്മർദം, ഉപ്പിന്റെയും ഉപ്പിലിട്ടതിന്റേയും അമിതമായ ഉപയോഗം, അമിതവണ്ണം, പുകവലി, മദ്യപാനം എന്നിവ രക്തസമ്മർദം വലിയ തോതിൽ ഉയരുന്നതിന് കാരണമാകുന്നു എന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. എല്ലാ ആരോഗ്യപ്രശ്നങ്ങളിലുമെന്ന പോലെ ഇവിടെയും നമ്മുടെ ആഹാര രീതിക്ക് പ്രധാന പങ്കുണ്ട്. അമിതമായി രക്ത സമ്മർദം ഉയരുന്ന സാഹചര്യമുണ്ടായാൽ മികച്ച ചികിത്സ ലഭ്യമാക്കണം. അല്ലാത്തപക്ഷം അത് ഹൃദ്രോഗമായി മാറാനുള്ള സാധ്യത വർധിക്കും. ഉയർന്ന രക്ത സമ്മർദം ഉണ്ടായാൽ സ്വയം മനസിലാക്കാവുന്ന ചില ലക്ഷണങ്ങളുണ്ട്. അതു മനസിലാക്കി വയ്ക്കുന്നത് ഏറെ ഗുണകരമാകും.

​ മിക്കവരും ഇടയ്ക്കിടെ പറയുന്ന ഒരു പരാതിയാണ് വിട്ടുവിട്ടുള്ള തലവേദന. തലവേദനക്ക് കാരണം ചിലപ്പോൾ ജോലിയിലെയോ ജോലി സ്ഥലത്തെയോ സമ്മർദമാകാം, ആരോഗ്യകരമല്ലാത്ത ആഹാര രീതിയുമാകാം. പക്ഷേ ഓർക്കുക, അമിതമായി ഉയരുന്ന രക്ത സമ്മർദം കൊണ്ടുമാകാം ഇങ്ങനെ അടിയ്ക്കടി തലവേദനയുണ്ടാകുന്നത്.

ഇടക്ക് തോന്നാറില്ലേ ക്ഷീണമുണ്ടന്ന്. ക്ഷീണവും ഉന്മേഷക്കുറവും ഉണ്ടാകാൻ വിവിധങ്ങളായ കാരണങ്ങളുണ്ടാകാം. എന്നാലും ഉയർന്ന രക്തസമ്മർദത്തിന്റെ ഫലമായും ക്ഷീണം അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.

നെഞ്ച് വേദന വന്നാലത് ഹൃദ്രോഗമാണെന്ന് കരുതുന്ന വരുമേറെയുണ്ട്. ദഹനപ്രശ്നങ്ങൾ മൂലവും നെബു വേദന അനുഭവപ്പെടാം; മറ്റു കാരണങ്ങളുമാകാം. നെഞ്ച് വേദന ഉയരുന്ന രക്തസമ്മർദത്തിന്റെ സൂചകവുമാകാം. ഈ സാഹചര്യമുണ്ടായാൽ അടിയന്തരമായി ഡോക്ടറെ കാണുക തന്നെ വേണം.

- Advertisement -

ഉയർന്ന രക്ത സമർദമുള്ള ഒരാൾക്ക് ശ്വസിക്കാനുള്ള ബുദ്ധിമുട്ട് ചിലപ്പോൾ ഉണ്ടാകാറുണ്ട്. മുമ്പു പറഞ്ഞതു പോലെ ശ്വസിക്കാൻ പല കാരണങ്ങളാലും പ്രയാസമുണ്ടാകുമെങ്കിലും ഉയർന്ന രക്ത സമ്മർദം ഒരു കാരണമാകും.

ഹൃദയമിടിപ്പിലെ താളപ്പിഴകൾ ഉയരുന്ന രക്ത സമ്മർദത്തിന്റെ സൂചനയാകാം. രക്തസമ്മർദം ഉയർന്നാൽ അത് നമ്മുടെ കാഴ്ചശക്തിയെ ബാധിച്ചേക്കാം. നേത്രരോഗങ്ങൾക്ക് സാധ്യത വർധിക്കുകയും ചെയ്യും. കണ്ണുകൾക്കുള്ളിലെ രക്തക്കുഴലുകളെ ബാധിക്കുമ്പോഴാണ് ഇത്തരത്തിൽ സംഭവിക്കുക. കാഴ്ച ശക്തിയിൽ ഉണ്ടാകുന്ന മാറ്റങ്ങളും പലപ്പോഴും ഉയർന്ന രക്തമർദത്തിന്റെ ലക്ഷണമാകാം.മൂക്കിലെ രക്തസ്രാവം ഉയർന്ന രക്തസമ്മർദത്തിന്റെ ഭാഗമായികാണാറുണ്ട്. ഇപ്പറഞ്ഞ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ താമസം വിന ആരോഗ്യ പ്രവർത്തകരെ സമീപിച്ച് വേണ്ട ചികിത്സ ഉറപ്പാക്കേണ്ടതാണ്.

Share This Article
1 Comment