തിരുവനന്തപുരത്ത് വ്യാപക മഴ; പല ഭാഗങ്ങളും വെള്ളത്തിനടിയിൽ

At Malayalam
1 Min Read

തിരുവന്തപുരം ജില്ലയിൽ തുടർച്ചയായി ശക്തമായ മഴ പെയ്യുകയാണ്. അർധരാത്രിയോടെ താഴ്ന്ന പ്രദേശങ്ങളിലും വീടുകളിലും വെള്ളം കയറി. പലയിടങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു. ഗൗരീശപട്ടം, തേക്ക്മൂട് കോളനി, മുറിഞ്ഞപാലം എന്നീ പ്രദേശങ്ങളിൽ വെള്ളം കയറി. ശ്രീകാര്യത്തും ചെമ്പഴന്തിയിലും മണ്ണിടിച്ചിലുണ്ടായി. താഴ്ന്ന സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു.രാത്രി മുതൽ ഫയർ ആൻഡ് റസ്ക്യൂ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വീടുകളിൽ വെള്ളം കയറി അകപ്പെട്ടുപോയവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്താൻ രാവിലെ 8 മണിക്ക് റവന്യൂ മന്ത്രി ജില്ലാ കലക്ടർമാരുടെ യോഗം വിളിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട് എന്നീ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Share This Article
Leave a comment