മൂന്നാമനായി കൊഹ്‌ലി

At Malayalam
0 Min Read

ലോകകപ്പിലെ വിസ്മയപ്രകടനത്തിലൂടെ ഏകദിന റാങ്കിങ് മെച്ചപ്പെടുത്തി വിരാട് കൊഹ്‌ലി. ബുധനാഴ്ച പുറത്തിറങ്ങിയ പട്ടികയിൽ വിരാട് കൊഹ്‌ലി ഒരു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാമതെത്തി. ലോകകപ്പി ലെ 11 മത്സരങ്ങളിൽ നിന്നായി കൊഹ്‌ലി 765 റൺസ് നേടിയിരുന്നു. ഇന്ത്യയുടെ ശുഭ്മാൻ ഗിൽ ഒന്നാംസ്ഥാനത്ത് തുടരുന്നു. പാകിസ്താന്റെ ബാബർ അസം രണ്ടാമതും രോഹിത് ശർമ നാലാംസ്ഥാനത്തുമുണ്ട്. ബൗളിങ്ങിൽ ദക്ഷിണാഫ്രിക്കയുടെ കേശവ് മഹാരാജാണ് ഒന്നാമത്. ആദ്യ പത്തിൽ മുഹമ്മദ് സിറാജ് (3), ജസ്പ്രീത് ബുംറ (4), കുൽദീപ് യാദവ് (7), മുഹമ്മദ് ഷമി (10) എന്നീ ഇന്ത്യക്കാരുമുണ്ട്.

Share This Article
Leave a comment