തൊട്ടാൽ പൊള്ളുന്ന പൊന്ന്

At Malayalam
1 Min Read

സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ തുടരുന്നു. ഒരു പവൻ സ്വർണത്തിന് 45480 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ മൂന്നു ദിവസമായി സ്വർണവില ഈ നിരക്കിൽ തുടരുകയാണ്. ഒരു ഗ്രാം സ്വർണത്തിന് 5685 രൂപയാണ് ഇന്നത്തെ വില.സ്വർണവില ഈ മാസം ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയത് നവംബർ 13ന് ആയിരുന്നു. 44,360 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്‍റെ വില. അതിനുശേഷം സ്വർണവില ഉയരുന്ന ട്രെൻഡായിരുന്നു. പിന്നീട് ഒരാഴ്ചയ്ക്കിടെ സ്വർണവില പവന് 1120 രൂപ വരെ ഉയർന്നു.
ഉക്രെയിൻ-റഷ്യ യുദ്ധം, ഹമാസ്-ഇസ്രായേൽ യുദ്ധം എന്നിവയും സ്വർണവില ഉയരാൻ ഇടയാക്കി. സ്വർണവില 50000 രൂപ വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്.

TAGGED:
Share This Article
Leave a comment