കാനഡയിലേക്ക് ഇ-വിസ വീണ്ടും തുടങ്ങി

At Malayalam
0 Min Read

ജി-20 വെർച്വൽ ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ കാനഡയിലെ പൗരന്മാർക്കുള്ള ഇ-വിസ സേവനങ്ങൾ പുനരാരംഭിച്ച് കേന്ദ്രസർക്കാർ. സെപ്റ്റംബർ 21-ന് നിർത്തിവച്ചിരുന്നവയാണ് പുനരാരംഭിച്ചത്. ടൂറിസ്റ്റുകൾ, ഉദ്യോഗാർഥികൾ, വിദ്യാർഥികൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവർക്കുള്ള വിസകൾ അനുവദിച്ചിരുന്നില്ല. കനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോ, ജി-20 നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് മണിക്കൂറുകൾക്കുമുമ്പാണ് എല്ലാ വിസാ സേവനങ്ങളും പുനരാരംഭിച്ചത്.

Share This Article
Leave a comment