സംസ്ഥാനത്ത് മഴ കനക്കുന്നു

At Malayalam
1 Min Read

സംസ്ഥാനത്ത് മഴ കനക്കുന്നു. അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ പത്തനംതിട്ടയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട കുന്നംതാനത്ത് മൂന്ന് മണിക്കൂറിനിടെ 117.4 മി.മീ മഴയാണ് പെയ്തത്. അതേസമയം, തിരുവനന്തപുരത്തും മഴ കനക്കുകയാണ്. ജില്ലയിൽ ജില്ലാ കളക്ടർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങളും കടലോര-കായലോര-മലയോര യാത്രകള്‍ക്കും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. നവംബർ 22 -24 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തമിഴ്നാടിന് മുകളിൽ കേരളത്തിന്‌ സമീപമായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്.
ഇതിന്‍റെ സ്വാധീന ഫലമായാണ് കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ സാധ്യതയുള്ളത്.

Share This Article
Leave a comment