അധ്യാപകർക്ക് ക്ലസ്റ്റർ പരിശീലനം: 9 ജില്ലകളിൽ സ്കൂളുകൾക്ക് നാളെ അവധി

At Malayalam
1 Min Read

സംസ്ഥാനത്ത് ഒൻപത് ജില്ലകളിൽ ഒന്ന് മുതൽ 10 വരെ ഉള്ള ക്ലാസുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം ഉള്ള ജില്ലകളിലാണ് അവധി. ഹയർ സെക്കണ്ടറിയ്ക്ക് അവധി ബാധകമല്ല. കോട്ടയം, കൊല്ലം, എറണാകുളം, വയനാട് ജില്ലകളിലെ സ്കൂളുകൾക്ക് പ്രവൃത്തിദിനമായിരിക്കും. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്,ചെർപ്പുളശ്ശേരി സബ്ജില്ലകളൊഴികെയും നാളെ അവധിയായിരിക്കും. ഈ ജില്ലക്കാർക്ക് ക്ലസ്റ്റർ പരിശീലനം നൽകുന്ന ദിവസം അവധി പ്രഖ്യാപിക്കും.

ജില്ലാ കലോത്സവം നടക്കുന്ന ജില്ലകളിലെ നാളത്തെ ക്ലസ്റ്റർ പരിശീലനം മാറ്റിയിരുന്നു. കൊല്ലം, എറണാകുളം ജില്ലകളിൽ 28 നും, കോട്ടയത്ത് 29 നും, വയനാട് 24 നുമാണ് പരിശീലനം നടക്കുക.ഈ സാഹചര്യത്തിൽ നാളെ നാല് ജില്ലകളിലും നാളെ പ്രവൃത്തി ദിനമായിരിക്കും. എന്നാൽ മറ്റു ജില്ലകളിലെ 1 മുതൽ പത്ത് വരെയുള്ള ക്ലാസുകൾ നാളെ അവധിയായിരിക്കും. പകരം മറ്റൊരുദിവസം ക്ലാസുകൾ ഉണ്ടാകും.

- Advertisement -
Share This Article
Leave a comment