ഹമാസുമായുള്ള വെടിനിർത്തൽ കരാർ ഇസ്രായിൽ അംഗീകരിച്ചു. 50 ബന്ദികളെ ഹമാസ് വിട്ടയക്കും. നാലു ദിവസത്തെ വെടിനിർത്തലിനാണ് ഇസ്രായിലും ഹമാസും സമ്മതിച്ചത്.നാല് ദിവസത്തെ വെടിനിർത്തലിന് ഇസ്രായേലുംഹമാസും സമ്മതിച്ചതായി ഇരുപക്ഷവും പ്രഖ്യാപിച്ചു.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ കാബിനറ്റ് രാത്രി മുഴുവൻ നീണ്ട യോഗത്തിനു ശേഷമാണ് കരാറിന് അംഗീകാരം നൽകിയത്. ഇത് ബുദ്ധിമുട്ടുള്ള തീരുമാനമാണെങ്കിലും ശരിയായ തീരുമാനമാണെന്ന് അദ്ദേഹം മന്ത്രിമാരോട് പറഞ്ഞു.
കരാർ പ്രകാരം കുറഞ്ഞത് 50 ബന്ദികളെ വിട്ടയക്കുമെന്ന് ഇസ്രായിൽ സർക്കാർ വക്താവ് പറഞ്ഞു. ഇവരിൽ വിദേശികളും ഇസ്രായിലികളും ഉൾപ്പെടും. ഇസ്രായിൽ നാലു ദിവസം ആക്രമണം നിർത്തിവെക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിട്ടയച്ച ഓരോ 10 അധിക ബന്ദികൾക്കും ഒരു ദിവസം അധിക വെടിനിർത്തൽ ഉണ്ടാകുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു.