ലോകകപ്പ് കിരീടം ഓസ്ട്രേലിയ നേടിയതിന് പിന്നാലെ ചർച്ചയാവുന്നത് ഓസ്ട്രേലിയൻ നായകൻ കമിൻസന്റെ കല്യാണമാണ്. ലോകകപ്പിനു തൊട്ടു മുൻവർഷം മംഗലഭാഗ്യമുണ്ടായ നായകർ കിരീടത്തിൽ മുത്തമിട്ടു മടങ്ങുമെന്നാണു ചരിത്രം.
ബാല്യകാലസഖി ബെക്കി ബോൺസ്‌റ്റണിനെ കഴിഞ്ഞ വർഷം വിവാഹം ചെയ്‌ത പാറ്റ് അതിലെ അവസാനകണ്ണിയായെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. 2002ൽ വിവാഹിതനായ റിക്കി പോണ്ടിങ്, 2010ൽ വിവാഹിതനായ എം.എസ്.ധോണി, 2018ൽ വിവാഹിതനായ ഒയിൻ മോർഗൻ എന്നിവരെല്ലാം പത്നിമാരെ സാക്ഷിയാക്കി തൊട്ടടുത്ത വർഷം ലോകകപ്പ് കിരീടമുയർത്തിയവരാണ്.
അഹമ്മദാബാദിലെ ഫൈനലിനു മുൻപേ പ്രചരിച്ചു തുടങ്ങിയ ‘വെഡ്‌ഡിങ് ഇഫക്‌ട്’ ഏതായാലും കമിൻസിന്റെ കിരീടമുയർത്തലോടെ ബലപ്പെട്ടുകഴിഞ്ഞു.