തിരുവനന്തപുരം കരിമഠം കോളനിയിൽ യുവാവിനെ വെട്ടിക്കൊന്നു

At Malayalam
0 Min Read
A young man was hacked to death in Thiruvananthapuram's Karimath Colony

തിരുവനന്തപുരം കരിമഠം കോളനിയിൽ യുവാവിനെ വെട്ടിക്കൊന്നു. 19 വയസുള്ള അർഷാദ് ആണ് മരിച്ചത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. വൈകുന്നേരം 5:30നായിരുന്നു സംഭവം.യുവാക്കൾ തമ്മിലുള്ള സംഘർഷമാണ് കൊലപാതകത്തിന് കാരണം. അർഷാദിന് കഴുത്തിനാണ് വെട്ടേറ്റത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, സംഭവത്തിൽ ആറോളം പേർ കസ്റ്റഡിയിലുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Share This Article
Leave a comment