മന്‍സൂര്‍ അലി ഖാന്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് തൃഷ. ലൈംഗിക അനാദരവ്, സ്ത്രീവിരുദ്ധത, വെറുപ്പുളവാക്കുന്ന മോശം താല്പര്യങ്ങൾ മാത്രമുള്ള ഒരാളുടെ കുത്തഴിഞ്ഞ പ്രസ്താവനയാണതെന്നും ഒരിക്കലും അയാള്‍ക്കൊപ്പം സ്‌ക്രീന്‍ സ്‌പേസ് പങ്കിടാൻ കഴിയാത്തതില്‍ താന്‍ ഇപ്പോള്‍ സന്തോഷവതിയാണെന്നും തൃഷ പറയുന്നു. മന്‍സൂര്‍ അലി ഖാന്‍ എന്നെക്കുറിച്ചു നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയില്‍ സംസാരിച്ച ഒരു വീഡിയോ അടുത്തിടെ കാണാന്‍ ഇടയായി. ഞാന്‍ അതിനെ ശക്തമായി അപലപിക്കുകയാണ്. ലൈംഗിക അനാദരവ്, സ്ത്രീവിരുദ്ധത, വെറുപ്പുളവാക്കുന്ന, മോശം അഭിരുചിയുള്ള ഒരാളുടെ പ്രസ്താവനയാണത്.
എന്റെ സിനിമാ ജീവിതത്തിന്റെ ശേഷിക്കുന്ന കാലത്തും അതൊരിക്കലും സംഭവിക്കില്ലെന്ന് ഞാന്‍ ഉറപ്പുവരുത്തും. അയാളെ പോലുള്ളവര്‍ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്’. സിനിമാലോകം തൃഷയുടെ അഭിപ്രായം കൗതുകത്തോടെയാണ് ചർച ചെയ്യുന്നത്.