നവകേരള സദസ്സിൽ പങ്കെടുക്കാനായി മുഖ്യമന്ത്രിയും ഇരുപത് മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസ് യാത്ര തുടങ്ങി. കാസർഗോഡ് ഗസ്റ്റ് ഹൗസില്‍ നിന്നും ഉദ്ഘാടന വേദിയായ മഞ്ചേശ്വരം പൈവളിഗയിലെ സ്കൂളിലേക്കാണ് ബസിന്‍റെ കന്നിയാത്ര.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പുറമെ ചീഫ് സെക്രട്ടറിയും ബസിലുണ്ട്. ബസില്‍ പ്രത്യേകം തയ്യാറാക്കിയ ഒന്നാമത്തെ സീറ്റിലാണ് മുഖ്യമന്ത്രി ഇരിക്കുക. വിന്‍ഡോ സീറ്റില്‍ പുറത്തുള്ള ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യാന്‍ പാകത്തിനാണ് മുഖ്യമന്ത്രിയുടെ ഇരിപ്പിടം.140 മണ്ഡലങ്ങളും താണ്ടിയുള്ള മന്ത്രിസഭാ യാത്ര ഡിസംബർ 23ന് തിരുവനന്തപുരത്ത് വട്ടിയൂർക്കാവിൽ സമാപിക്കും.