സംസ്ഥാനത്തെ അങ്കണവാടി, ആശവർക്കർമാർക്ക് പ്രതിമാസ വേതനത്തിൽ 1000രൂപയുടെ വർദ്ധന അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ഡിസംബർ ഒന്നുമുതൽ വർധന പ്രാബല്ല്യത്തിൽ വരും.
പത്തു വർഷത്തിൽ കൂടുതൽ സേവന കാലാവധിയുള്ള അങ്കണവാടി ജീവനക്കാർക്കും ഹെൽപ്പർമാർക്കും 1000 രൂപയും പത്തു വർഷത്തിൽ താഴെ സർവ്വീസുള്ളവർക്ക് 500 രൂപയും അധികം ലഭിക്കും. 88,977 അങ്കണവാ ടി ജീവനക്കാരും 26,125 ആശാ വർക്കർമാരുമാണുള്ളത്.