ഞായറാഴ്ച നടക്കുന്ന ഇന്ത്യ- ആസ്ത്രേലിയ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തും. മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണു മത്സരം നടക്കുന്നത്. ആസ്ത്രേലിയൻ പ്രധാനമന്ത്രി ആന്‍റണി ആൽബനീസിനെയും ഇന്ത്യ ഫൈനൽ കാണാനായി ക്ഷണിച്ചിട്ടുണ്ട്. ഈ വർഷം ആദ്യം നടന്ന ഇന്ത്യ- ആസ്ത്രേലിയ ടെസ്റ്റ് മത്സരം കാണാൻ നരേന്ദ്ര മോദിയും ആന്‍റണി ആൽബനീസും എത്തിയിരുന്നു.പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ ഗുജറാത്ത് സര്‍ക്കാരും ബി.സി.സി.ഐ.യും തുടങ്ങിക്കഴിഞ്ഞു.
മുംബൈയില്‍നിന്ന് ഇന്ത്യന്‍ ടീം വ്യാഴാഴ്ച വൈകീട്ട് ആറരയോടെ അഹമ്മദാബാദിലെത്തി. ടീം ഇന്നുമുതല്‍ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങും. ഫൈനലിന് സ്റ്റേഡിയത്തിനുമുകളിലൂടെ വ്യോമസേനയുടെ സൂര്യകിരണ്‍ എയ്റോബാറ്റിക് സംഘത്തിന്റെ എയര്‍ഷോ ഉണ്ടാകുമെന്നും ബോളിവുഡ് താരങ്ങളടക്കം എത്തുമെന്നും സൂചനയുണ്ട്.