നാളെ ശബരിമല നട തുറക്കും

At Malayalam
0 Min Read
Sabarimala will be opened tomorrow for Mandala-Makaravilak Pilgrimage.

മണ്ഡല -മകരവിളക്ക് തീർത്ഥാടനത്തിനായി നാളെ ശബരിമല നട തുറക്കും. വൈകിട്ട് അഞ്ചിനാണ് നടതുറക്കുക. ഇതിനായി ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ദേവസ്വം ബോർഡ് അറിയിച്ചു. ആദ്യം സന്നിധാനത്തും പിന്നെ മാളികപ്പുറത്തും പൂജ നടക്കും. വൃശ്ചികം ഒന്നു മുതൽ പുതിയ മേൽശാന്തിമാരായിരിക്കും നടതുറക്കുക.ഇത്തവണയും വെർച്ച്വൽ ബുക്കിങ് മുഖേനയാണ് തീർത്ഥാടകർക്ക് ദർശനം. കൂടുതൽ കെഎസ്ആർടിസി സർവീസുകൾ നടത്തും. തിരക്ക് നിയന്ത്രിക്കാൻ നിലയ്ക്കൽ മുതൽ സന്നിധാനം വരെ ആധുനിക സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.

Share This Article
Leave a comment