ഇന്ത്യ- ന്യൂസിലാൻഡ് സെമി കാണാന്‍ ഡേവിഡ് ബെക്കാം

At Malayalam
0 Min Read
Inter Miami co-owner David Beckham attends an MLS soccer match between Inter Miami and Toronto FC at DRV PNK Stadium on Saturday, Aug. 20, 2022, in Fort Lauderdale, Fla. (Matias J. Ocner/Miami Herald via AP)

ബുധനാഴ്ച വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ- ന്യൂസിലാൻഡ് ലോകകപ്പ് സെമി ഫൈനല്‍ കാണാന്‍ ഇംഗ്ലീഷ് ഫുട്ബാള്‍ മുന്‍ താരം ഡേവിഡ് ബെക്കാം എത്തും.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും റയല്‍ മാഡ്രിഡിന്റെയും മുന്‍ മിഡ്ഫീല്‍ഡറായ ബെക്കാം കളി കാണാനെത്തുമെന്ന് അധികൃതര്‍ അറിയിച്ചു.യുണിസെഫിന്റെ ഗുഡ് വില്‍ അംബാസഡര്‍ എന്ന നിലയിലാണ് ബെക്കാം മത്സരം കാണാനെത്തുന്നത്. കളിതുടങ്ങും മുമ്പ് ബെക്കാം ഇരു ടീമിലെയും കളിക്കാരുമായി ആശയവിനിമയം നടത്തും.2019ല്‍ മാഞ്ചസ്റ്ററില്‍ നടന്ന ലോകകപ്പ് സെമിയുടെ ആവര്‍ത്തനമാണ് നാളെ വാങ്കേഡെയില്‍ നടക്കുക. അന്നത്തെ തോല്‍വിക്ക് പ്രതികാരം ചെയ്യുക ആകും ഇന്ത്യയുടെ ലക്ഷ്യം.

Share This Article
Leave a comment