സെഞ്ച്വറിക്കണക്കിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോഡും മറികടന്ന് വിരാട് കോഹ്ലി. മുംബൈ വാംഖഡെയിലെ സെമി ഫൈനല്‍ പോരാട്ടമാണ് ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയായത്. ന്യൂസിലാൻഡിനെതിരെ 50-ാം സെഞ്ച്വറിയാണ് 113 പന്തില്‍ 117 റൺസ് കോഹ്ലി കണ്ടെത്തിയത്. ഗ്യാലറിയില്‍ സച്ചിനെ സാക്ഷിയാക്കിയാണ് കോഹ്ലിയുടെ ഇന്നിങ്സ്.
ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡും കോഹ്ലി സ്വന്തമാക്കി. 2003ലെ ലോകകപ്പിൽ സച്ചിൻ ടെണ്ടുൽക്കർ നേടിയ 673 റൺസിന്റെ റെക്കോഡാണ് കോഹ്ലി മറികടന്നത്. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ അമ്പതിൽ കൂടുതൽ റൺസ് നേടുന്ന താരവും ഏറ്റവും കൂടുതൽ ഏകദിന അന്താരാഷ്ട്ര റൺസ് നേടുന്ന മൂന്നാമത്തെ താരവും കോഹ്ലിയായി മാറി.