അട്ടപ്പാടി മധു വധക്കേസിൽ ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷ നടപ്പാക്കുന്നത് ഹൈകോടതി മരവിപ്പിച്ചു.കേസിലെ മറ്റ് 12 പ്രതികളുടെ ഇടക്കാല ഹർജി കോടതി തള്ളി. മണ്ണാർകാട് എസ്.സി/എസ്.ടി കോടതി വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീലിലാണ് ഹൈകോടതി നടപടി.
ശിക്ഷ മരവിപ്പിച്ച സാഹചര്യത്തിൽ ഹുസൈന് ജാമ്യം ലഭിക്കും. ഒരു ലക്ഷം രൂപയുടെ സ്വന്തം ജാമ്യവും പാലക്കാട് റവന്യൂ ജില്ല പരിധിയിൽ പ്രവേശിക്കരുതെന്ന നിബന്ധനയും കോടതി പുറപ്പെടുവിച്ചിട്ടുള്ളത്.കുറ്റകൃത്യത്തിന്റെ ആദ്യ ഘട്ടത്തിൽ മധുവിനെ ആൾക്കൂട്ടം നടത്തിച്ചു കൊണ്ടു പോകുമ്പോൾ സംഭവ സ്ഥലത്ത് ഹുസൈൻ ഉണ്ടായിരുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. ഈ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ നടപ്പാക്കുന്നത് താൽകാലികമായി മരവിപ്പിച്ചത്.