പലസ്തീന്‍ വിഷയത്തില്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ യുകെ ആഭ്യന്തര മന്ത്രി സുല്ല ബ്രെവര്‍മാനെ പുറത്താക്കി. പരാമര്‍ശത്തിന് പിന്നാലെ ലണ്ടനിലടക്കം വലിയ പ്രക്ഷോഭമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ നടപടി. കഴിഞ്ഞ ആഴ്ചയാണ് പലസ്തീന്‍ അനുകൂല മാര്‍ച്ചിനെ പോലീസ് കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് സുല്ല ബ്രെവര്‍മാന്‍ പ്രസ്താവന നടത്തിയത്.
യുകെയിലെ ഏറ്റവും മുതിര്‍ന്ന മന്ത്രിമാരിലൊരാളാണ് ബ്രാവര്‍മാന്‍. ശനിയാഴ്ച നടന്ന ഒരു മാര്‍ച്ച് പോലീസ് കൈകാര്യം ചെയ്തതിനെ കുറിച്ച് മന്ത്രി ലേഖനം എഴുതിയിരുന്നു. ഋഷി സുനകിന്റെ അനുമതിയില്ലാതെയായിരുന്നു ലേഖനം. പലസ്തീന്‍ അനുകൂല ജനക്കൂട്ടത്തെ പൊലീസ് അവഗണിക്കുന്നു എന്നതടക്കമുള്ള പ്രസ്താവനകള്‍ വലിയ പ്രക്ഷോഭത്തിലേക്ക് നയിച്ചു. വലതുപക്ഷ പ്രതിഷേധക്കാര്‍ ലണ്ടനില്‍ പ്രതിഷേധത്തിന് ഒന്നിച്ചു. ഇതോടെയാണ് മന്ത്രിക്കെതിരെ നടപടിയെടുക്കാന്‍ സുനക് നിര്‍ബന്ധിതനാക്കിയത്. ബ്രെവർമാന്റെ പകരക്കാരനെ അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.