ജില്ലാ കളക്ടറുടെ പേരിൽ തട്ടിപ്പിന് ശ്രമം. തിരുവനന്തപുരം കളക്ടർ ജെറോമിക് ജോർജിന്റെ പേരിലാണ് തട്ടിപ്പിന് ശ്രമം നടന്നത്. വ്യാജ വാട്സാപ്പ് അക്കൗണ്ട് ഉണ്ടാക്കി പണം ആവശ്യപെട്ട് സന്ദേശം അയച്ചാണ് തട്ടിപ്പിന് ശ്രമിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.
തിരുവനന്തപുരം സൈബർ പൊലീസിനും സിറ്റി പൊലീസ് കമ്മീഷണർക്കും കഴിഞ്ഞ ദിവസം കളക്ടർ പരാതി നൽകിയിരിന്നു. വ്യാജ സന്ദേശം അയയ്ക്കുന്ന വിവരം കളക്ടർ തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. വ്യാജ വാട്സ് ആപ്പ് അക്കൗണ്ടിന്റെ സ്ക്രീൻ ഷോട്ടുകൾ ഉൾപ്പെടെ പങ്ക് വച്ചായിരുന്നു പോസ്റ്റ്. കളക്ടറുടെ ഓഫീസ് ജീവനക്കാരന് സന്ദേശം ലഭിച്ചതോടെയാണ് വ്യാജൻ പ്രചരിക്കുന്ന വിവരം അറിഞ്ഞത്.