ബറോസ് വരുന്നു… റിലീസ് തീയതി പ്രഖ്യാപിച്ചു

At Malayalam
1 Min Read

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്നുവെന്ന പ്രത്യേകത കൊണ്ടുതന്നെ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് ബറോസ്. ബറോസിന്റെ ഒഫിഷ്യൽ ലോഞ്ചും അതിനു ശേഷമുള്ള ഓരോ വിവരങ്ങളും ആരാധകർ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ബറോസിന്റെ ഓരോ അപ്‌ഡേറ്റിനുമായി കാത്തിരിക്കുകയാണ് ആരാധകർ.

2019 ഏപ്രിലിൽ ഔദ്യോഗികമായി പ്രഖ്യാപിച്ച ‘ബറോസ്’ മോഹൻലാലിന്റെ സ്വപ്ന പ്രോജക്ട് ആണ്. ചിത്രത്തിൽ പ്രധാന കഥാപാത്രമായി മോഹൻലാലും എത്തുന്നുണ്ട്. സന്തോഷ് ശിവനാണ് ഛായാഗ്രാഹകൻ. ചിത്രം പോർച്ചുഗീസ്, ചൈനീസ് ഉൾപ്പെടെ 15 മുതൽ 20 ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത് സബ് ടൈറ്റിലോടുകൂടി പുറത്തുവരുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് മോഹൻലാൽ. അടുത്ത വർഷം മാർച്ചിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മാർച്ച് 28ന് ചിത്രം തിയേറ്ററിലെത്തും. സിനിമയുടെ റീ റെക്കോർഡിങ്ങിന്റെ പ്രധാനഭാഗം അമേരിക്കയിലെ ലൊസാഞ്ചലസിലും ശേഷിച്ച ജോലികൾ ഇപ്പോൾ ഹംഗറിയിലെ ബുഡാപെസ്റ്റിലും പൂർത്തിയായിരുന്നു.

Share This Article
Leave a comment