നിലവിലെ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന്‍റെ ഈ ലോകകപ്പിലെ പതനം പൂര്‍ണ്ണമായി. ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ 33 റണ്‍സിനാണ് തോല്‍പ്പിച്ചത്. ഓസ്ട്രേലിയന്‍ സ്പിന്നര്‍ ആഡം സാംബയാണ് കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടത്. ആഡം സംബയ 10 ഓവറില്‍ 21 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി.നേരത്തെ ടോസ് ലഭിച്ച ഇംഗ്ലണ്ട് ഓസ്ട്രേലിയയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
286 എന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് റണ്‍സ് എടുക്കും മുന്‍പ് തന്നെ ജോണി ബാരിസ്റ്റോയുടെ വിക്കറ്റ് നഷ്ടമായി. പിന്നാലെ തന്നെ ജോ റൂട്ടും പുറത്തായി 19-2 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. എന്നാല്‍ തുടര്‍ന്ന് ജോ ബട്ട്ലറും, ഡെയ്വിഡ് മലന്‍ എന്നിവര്‍ ചേര്‍ന്ന് വിജയ പ്രതീക്ഷ നല്‍കുന്ന കൂട്ടുകെട്ട് ഇംഗ്ലണ്ടിനായി ഉണ്ടാക്കി എന്നാല്‍ ഇവര്‍ പിരിഞ്ഞതോടെ കൃത്യമായ ഇടവേളകളില്‍ ഇംഗ്ലണ്ട് വിക്കറ്റുകള്‍ പതിച്ചു. 90 പന്തില്‍ 64 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്ക് 64 പന്തില്‍ 50 റണ്‍സ് നേടിയ ഡെയ്വിഡ് മലന്‍ എന്നിവരാണ് ഇംഗ്ലണ്ട് നിരയില്‍ തിളങ്ങിയത്.