ദൃശ്യം, ദൃശ്യം 2, ട്വൽത്ത് മാൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന പുതിയ ചിത്രമാണ് നേര്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. മോഹൻലാൽ-ജീത്തു ജോസഫ് കോമ്പോ വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഡിസംബർ 21ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. മോഹൻലാലാണ് വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. 21-12-2023 ന് നിയമയുദ്ധം ആരംഭിക്കുന്നു. നീതി കേന്ദ്രീകരിക്കുന്ന ‘നേരിന്റെ’ ലോകത്തിനായി ഒരുങ്ങുക..’ എന്നാണ് പോസ്റ്റ് പങ്കുവെച്ച് മോഹൻലാൽ കുറിച്ചത്. ഒരു കോർട്ട് റൂം ഡ്രാമയാണ് നേര്. ദൃശ്യം 2 ൽ അഭിഭാഷകയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ശാന്തി മായാദേവിയാണ് നേരിൻറെ തിരക്കഥ.