ലെനയ്‌ക്കെതിരെ ഇന്ത്യൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അസോസിയേഷൻ

At Malayalam
0 Min Read

നടി ലെനയ്‌ക്കെതിരെ ഇന്ത്യൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അസോസിയേഷൻ. ലെന അംഗീകൃത സൈക്കോളജിസ്റ്റ് അല്ലെന്ന് അസോസിയേഷൻ ആരോപിക്കുന്നു.

മാനസികാരോഗ്യത്തെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങൾ അംഗീകരിക്കാനാകുന്നതല്ല. അവരുടെ അഭിപ്രായങ്ങൾ ആ തരത്തിൽ മുഖവിലയ്‌ക്കെടുക്കാനാകില്ലെന്നും അസോസിയേഷൻ അറിയിച്ചു. ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ ലെനയുടെ അഭിമുഖം വൈറലായിരുന്നു.

ഈഗോ ഇല്ലാതായാൽ മൈഗ്രെയ്ൻ ഇല്ലാതാകും. കൊളസ്‌ട്രോൾ കുറയ്ക്കുന്നതിന് ഉപയോഗിക്കുന്ന മരുന്നുകൾ ആരോഗ്യപ്രശ്‌നമുണ്ടാക്കും എന്നിങ്ങനെയുള്ള പരാമർശങ്ങൾ ലെന നടത്തിയിരുന്നു. ഒരിക്കൽ സൈക്ക്യാട്രിക് മരുന്നുകൾ ഉപയോഗിച്ചാൽ പിന്നീട് അത് ഉപേക്ഷിക്കാനാകില്ലെന്നും വിത്ത്‌ഡ്രോവൽ സിൻട്രം ഉണ്ടാകുമെന്നും ലെന വാദിക്കുന്നുണ്ട്.

Share This Article
Leave a comment