കൈക്കൂലി വാങ്ങുന്നതിനിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. രാജസ്ഥാന്‍ അഴിമതി വിരുദ്ധ വിഭാഗമാണ് ഇ.ഡി. ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തത്. 15 ലക്ഷം രൂപയാണ് ഇവര്‍ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ചത്.
നവല്‍ കിഷോര്‍ മീണ, സഹായി ബാബുലാല്‍ മീണ എന്നിവരാണ് അറസ്റ്റിലായത്. ഇടനിലക്കാരന്‍ മുഖേനെയാണ് ഇവര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. മണിപ്പൂരിലെ ചിട്ടി ഫണ്ടുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിക്കാനും സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതും അറസ്റ്റും ഒഴിവാക്കാനുമാണ് ഇവര്‍ കൈക്കൂലി ആവശ്യപ്പെട്ടത്.