ഏകദിന ലോകകപ്പിലെ തങ്ങളുടെ തുടർച്ചയായ ആറാം ജയവും പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായി സെമി ഫൈനൽ പ്രവേശനവും ലക്ഷ്യമിട്ട് ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് ഇംഗ്ലണ്ടിനെതിരെ ഇറങ്ങുന്നു. നിലവിലെ ലോക ചാമ്പ്യന്മാരെങ്കിലും കളിച്ച അഞ്ചുകളികളിൽ നാലിലും തോറ്റ് നാണക്കേടിന്റെ നെല്ലിപ്പലകയിലാണ് ഇംഗ്ലണ്ടുകാർ.
പോയിന്റ് പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്തും ഇംഗ്ലണ്ട് ഒൻപതാം സ്ഥാനത്തുമാണ്. ബാറ്റിംഗിലും ബൗളിംഗിലും ഫിൽഡിംഗിലും മികച്ചപ്രകടനം -കാഴ്ചവയ്ക്കുന്ന താരങ്ങൾ തുടർ വിജയങ്ങളിലൂടെ ഇന്ത്യൻ ടീമിന് ഊർജ്ജം പകരുന്നു. രോഹിത് വിരാട് കൊഹ്ലി, കെ.എൽ രാഹുൽ ശുഭ്മാൻ ഗിൽ തുടങ്ങിയവരുടെ ബാറ്റിംഗ് മികവാണ് ഇന്ത്യയുടെ കരുത്ത്.
കഴിഞ്ഞ മത്സരത്തിൽ അവസരം ലഭിച്ച പേസർ മുഹമ്മദ് ഷമിയും കരുത്ത് തെളിയിച്ചത് ഇന്ത്യയ്ക്ക് ആവേശം പകരും പരിക്കിൽ നിന്ന് മോചിതനാകാത്ത ഹാർദിക് പാണ്ഡ്യ ഇന്നും കളിചേക്കില്ല.