കളമശ്ശേരിയിൽ ബോംബ് വച്ചത് ഡൊമിനിക് മാർട്ടിൻ!

At Malayalam
1 Min Read

കളമശ്ശേരിയിലെ സ്‌ഫോടനം നടത്തിയത് താനെന്ന് അവകാശപ്പെട്ട് തൃശ്ശൂർ കൊടകര പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയ ഡൊമിനിക് മാർട്ടിന്റെ വീഡിയോ സന്ദേശം പുറത്ത്.

കീഴടങ്ങുന്നതിന് തൊട്ടുമുൻപ് ഫേസ്ബുക്ക് പേജിലിട്ട ലൈവിലാണ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡൊമിനിക് എത്തിയത്. ബോംബ് വെച്ചത് താനാണെന്നാണ് വീഡിയോ സന്ദേശത്തിൽ ഡൊമനിക് അവകാശപ്പെടുന്നത്. സ്‌ഫോടനം നടത്തിയത് യഹോവ സാക്ഷികളോടുള്ള എതിർപ്പ് മൂലമാണെന്നും 16 വർഷമായി യഹോവ സാക്ഷികളിൽ അംഗമാണെന്നും ഡൊമിനിക് അവകാശപ്പെട്ടു.

യഹോവാ സാക്ഷികൾ രാജ്യദ്രോഹ സംഘടനയെന്ന് ആറു വർഷം മുൻപ് തിരിച്ചറിഞ്ഞുവെന്നും മറ്റുള്ളവർ എല്ലാം നശിച്ചുപോകുമെന്നാണ് അവരുടെ പ്രചാരണമെന്നും തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കുന്നവരെ നിയന്ത്രിച്ചില്ലെങ്കിൽ തന്നെ പോലുള്ള സാധാരണക്കാർ പ്രതികരിക്കുമെന്നും ഡൊമിനിക് വീഡിയോയിൽ പറയുന്നു.സ്‌ഫോടനത്തിൻറെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുകയാണെന്നും കീഴടങ്ങാൻ സ്റ്റേഷനിലേക്ക് പോകുന്നുവെന്നും പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്. എങ്ങനെ സ്‌ഫോടനം നടത്തിയെന്നത് മാധ്യമങ്ങൾ കാണിക്കരുതെന്നും ഡൊമിനിക് വീഡിയോയിൽ പറയുന്നുണ്ട്. അഞ്ചു ദിവസം മുമ്പുണ്ടാക്കിയ ഫേസ്‌ക്ക്ബുക്ക് പേജിലൂടെയാണ് ഡൊമിനിക് വീഡിയോ സന്ദേശം പുറത്തുവിട്ടിരിക്കുന്നത്.

Share This Article
Leave a comment