ആപ്പിളിന്റെ ഐഫോൺ നിർമിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയാവാൻ ടാറ്റ. ഇതിനായി ഐഫോൺ നിർമിക്കുന്ന തയ്വാനിലെ വിസ്ട്രോൺ കോർപ്പറേഷന്റെ ഇന്ത്യൻ ഉപകമ്പനിയായ വിസ്ട്രോൺ ഇൻഫോ കോം മാനുഫാക്ചറിങ്ങിനെ 1040 കോടി രൂപ മുടക്കി ടാറ്റ ഏറ്റെടുക്കും.
കമ്പനിയുടെ നൂറ് ശതമാനം ഓഹരികളും ടാറ്റ ഇലക്ട്രോണിക്സിന് കൈമാറാനുള്ള തീരുമാനത്തിന് വിസ്ട്രോൺ കോർപ്പറേഷന്റെ ബോർഡ് യോഗം അംഗീകാരം നൽകി. ടാറ്റയെ അഭിനന്ദിച്ചുകൊണ്ട് കേന്ദ്ര ഐ.ടി. സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്.