രാമലീലയുടെ തകർപ്പൻ വിജയത്തിന് ശേഷം ദിലീപ് – അരുൺ ഗോപി കൂട്ടുകെട്ടിൽ വരുന്ന ‘ബാന്ദ്ര’ നവംബറിൽ തിയറ്ററുകളിലെത്തും. തമന്നയാണ് നായിക. തമന്നയുടെ ആദ്യ മലയാള സിനിമയാണിത്. ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിലുണ്ട്. സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഗണേഷ് കുമാർ തുടങ്ങി താരനിരയുമുണ്ട്.