ഏഷ്യൻ മൗണ്ടൻ സൈക്ലിങ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ വ്യാഴാഴ്ച പൊന്മുടിയിൽ ആരംഭിക്കും. ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് 4-ന് ഹോട്ടൽ ഹൈസിന്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രിമാരായ വി അബ്ദുറഹിമാൻ, പി.എ.മുഹമ്മദ് റിയാസ്, ജി.ആർ അനിൽ, ആന്റണി രാജു, ഏഷ്യൻ സൈക്ലിങ് കോൺഫെഡറേഷൻ സെക്രട്ടറി ജനറൽ ഓംകാർ സിങ് തുടങ്ങിയവർ പങ്കെടുക്കും.
ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി കലാസാംസ്കാരിക പരിപാടികളുമുണ്ട്.വ്യാഴാഴ്ച രാവിലെ പൊന്മുടിയിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് പതാക ഉയർത്തുന്നതോടെ മത്സരങ്ങൾ ആരംഭിക്കും.
20 രാജ്യങ്ങളിൽനിന്നായി 250-ലേറെ താരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. വിജയികളാകുന്നവർക്ക് 2024-ലെ പാരിസ് ഒളിമ്പിക്സിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും. ആദ്യമായാണ് ഇന്ത്യ ഏഷ്യൻ ക്ലിങ് ചാമ്പ്യൻഷിപ്പിന് ആതിഥേ യത്വം വഹിക്കുന്നത്. ചാമ്പ്യൻഷിപ്പ് 29-ന് സമാപിക്കും.